Tuesday, July 25, 2017

നേരിനെന്തൊരു തിളക്കം

നേരിനെന്തൊരു തിളക്കം

      നേരായ വഴി
        നേരായ പയനം
           നേരുള്ള പാഥേയം
                 നേരുള്ള സൗഹൃദം
                      നേരുള്ളതെല്ലാം പഴഞ്ചനായെന്നാലും
നേരുള്ള ജീവിതയാനം
ദൂരെനിന്നാകിലും
കൺനിറച്ചൊന്നു  കാണുന്നമാത്രയിൽ
അകതാരിൽ തട്ടുന്നുണ്ടതിൻ പ്രഭ
എത്ര ശുഷ്കമെങ്കിലും
ദീപ്തം, സുന്ദരം, ആനന്ദദായകം.