Wednesday, November 23, 2016

House-wife

ഇഡ്ഡലിമാവരച്ച് പാത്രങ്ങളിൽ പകർന്നു വില്‍പ്പനയ്ക്കു ശശിയേട്ടന്ടെ കൈയിൽ കൊടുത്തു വിടുമ്പോൾ അറിയാതെ നെടുവീർപ്പിട്ടുപോയി. പുലര്‍ച്ചെ മൂന്നു മണിക്ക് തുടങ്ങിയതാണ്. ഇപ്പോൾ സമയം ഏഴുകഴിഞ്ഞു. ഇനി മക്കളെ സ്കൂളിൽ പറഞ്ഞുവിടണം. വിനുകുട്ടനെ പരീക്ഷയ്ക്കു തയ്യാറാക്കണം. മാറ്റിവച്ചിരുന്ന സ്വല്പം മാവെടുത്ത് വേഗം ദോശച്ചുട്ട് മക്കൾക്കുള്ള ടിഫിൻ തയ്യാറാക്കി. രാവിലത്തെ എല്ലാ പരിപാടിയും തീർത്തു ഓട്ടോയിൽ വിനുവിനേയും; മനുവിനേയും സ്കൂളിലേയ്ക്കു പറഞ്ഞുവിട്ടു ഗേറ്റ് അടച്ചു വീട്ടിന്നുള്ളിലേയ്ക്കു കയറുമ്പോൾ സമയം എട്ടര. കുളിച്ച് മുഷിഞ്ഞ വസ്ത്രം മാറ്റി കിടക്കയിലേയ്ക്ക് വീണു.
              പതിനൊന്നു മണിക്ക് അലാറമടിച്ചു. പിടഞ്ഞെഴുന്നേറ്റു ഊണിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.  അടുത്തുള്ള അപ്പാർട്ടുമെന്ടുകളിൽ മാവു വില്‍പ്പന കഴിഞ്ഞെത്തി കിടന്നുറങ്ങുന്ന രവിയേട്ടനെ വിളിച്ചെഴുന്നേൽപിച്ചു.........."ദാ.....ആ മൂന്നു അപ്പാർട്ടുമെന്ടുകളിൽ അമ്മമാർ തനിച്ചാണല്ലോ. അവർക്കുള്ള ഉച്ചഭക്ഷണം ഒരുക്കേണ്ടേ ? "......
                 രണ്ടു പേരും കറികൾക്കൊരുക്കി പാത്രങ്ങളിൽ പകർന്ന് വീണ്ടും വണ്ടിയിൽ കയറ്റിക്കൊണ്ടു പോയി.
                   നാലുമണിക്ക് ഊണു കഴിഞ്ഞു . ഗേറ്റ് തുറന്നു ഓടി വരുന്ന വിനുവും,  മനുവും വിളിച്ചു കൂവി. "അമ്മേ ........വിശക്കുന്നു. " കഴിച്ചു കൊണ്ടിരിക്കുമ്പോൾ വിനുക്കുട്ടൻടെ പരാതി,  "അമ്മേ....ഇന്നു GK orals നു മിസ്സ് ചോദിച്ചു . What is your father? അമ്മ പറഞ്ഞില്ലേ, business എന്ന്. ഞാൻ അതു പോലെ തന്നെ പറഞ്ഞു. പക്ഷേ What is your mother ? എന്നു ചോദിച്ചു. ഞാൻ പറഞ്ഞു. എനിക്കറിയില്ല എന്ന്. എവിടെയെങ്കിലും ജോലിക്കു പോകുന്നുണ്ടോ അമ്മ എന്നു മിസ്സു ചോദിച്ചു. ഇല്ല എന്നു ഞാൻ പറഞ്ഞു. അപ്പോൾ മിസ്സു പറഞ്ഞു My mother is a house-wife എന്നെഴുതുവാൻ."
           "അമ്മേ.........അമ്മയ്ക്ക് ഒരു ജോലിയും ഇല്ല.  അല്ലേ....? " വിനുക്കുട്ടൻടെ ചോദ്യം ഉയര്‍ന്നു. മീര ഗദ്ഗദം അടക്കി പറഞ്ഞു,  "അതെ....ഒരു ജോലിയും ഇല്ല. House-wife തന്നെ മോനെ."

Friday, October 14, 2016

No more a child

           Walking down the road after the school was always with my friend Sumaiya. On either side of the road was an abundant growth of touch- me-not with their purple shaded flowers that looked so pretty. It was a sport for both of us to keep touching those delicate plants just to see them curling up to a slumber. Very faithfully we -without missing a single plant, like a dutiful young mother -would put them all to their deep sleep with a gentle touch.
             Every evening the return from school were vivid with descriptions of the games and dance events at school or how to ask somebody at the cyberspace to help us with our seventh-grade assignments. Because asking our parents who were so busy and tired after a day's work were ruled out.
                Whenever we passed by the mosque, we could see an old man who would smile at us. Of course, our childhood was with so many restrictions like not to be friendly to strangers that we were hesitant to reciprocate to this old man's affectionate smile.With little irritation, I asked Sumaiya how dare he smiled at us without a reason not even knowing us. She told me that her Abba had told her that the old man was a moulvi of that mosque and children were dear to him.
                   Later in our higher grades, we were made to become competent because of the dictum that higher pass percentage can only lead us to salvation and elevate our social status.
                     After getting placed in the job, one day on my way back home there I could spot the same old man near the mosque. This time I tried smiling respectfully but in vain. I could get only a serious gaze from him. But I was really astonished to see this man with the same old glee as soon as he spotted a ten-year-old child passing by.
                     For a second I was confused. But had a painful realisation remembering Sumaiya's words that moulvi loved small children and I was no more a child now and never will be one.
                  

Wednesday, October 12, 2016

ഉണ്ണിയുടെ ദുഃഖം :

കാറിൽ കയറി ഏസിയും ഓണാക്കി മമ്മിക്കും ഡാഡിക്കും മദ്ധ്യേ ചില്ലിട്ട ഗ്ളാസ്സിലൂടെ പുറത്തേയ്ക്കുനോക്കിയിരിക്കുമ്പോഴും ; വാഹനത്തിനുള്ളിലെ കുളിരിലും; വൻ റസ്റ്റോറൻറ്റിലെ ഭക്ഷണം കഴിച്ച് ഏമ്പക്കം വിട്ടപ്പോഴും ഉണ്ണിക്ക് കൊതിക്കെറുവു മുഴുവനും ചന്തുവി നോടായിരുന്നു."വീട്ടിലേയ്ക്കുപോകും വഴി ലക്ഷ്മിയോട് ഇപ്പൊ തന്നെ ഒന്നു കൂടെ വരാൻ പറഞ്ഞാൽ , ഞാനില്ലാത്തപ്പൊ ഒരു കൂട്ടാകുമായിരുന്നു." അച്ഛൻ അമ്മയോട് പറയുന്നതു കേട്ടു. ഹായ് മനസ്സു തുള്ളിച്ചാടി. ലക്ഷ്മിയക്കയുടെ വീട്ടിൽ പോകാമല്ലൊ. അമ്മയെ സഹായിക്കാൻ വരുന്നതവരാണ്. എത്ര നല്ലവരാണവർ. അച്ഛനേയും അമ്മയേയും പോലെ ഒരു തിരക്കും അവർക്കില്ല. നല്ല പോലെ ഭക്ഷണം പാകം ചെയ്യും; ഒത്തിരി കഥകൾ പറഞ്ഞു തരും. എപ്പോഴും അവരുടെ മകൻ ചന്തുവിന്റെ കാര്യം പറഞ്ഞു തരും. ചന്തു അമ്മൂമ്മയെ കഞ്ഞി കോരി കുടിപ്പിക്കുന്നതും, കടയിൽ പോയി മിഠായി വാങ്ങുന്നതും, അതിലൊരുപങ്ക് അമ്മയ്ക്കുവേണ്ടി മാറ്റിവയ്ക്കുന്നതും, ഉണങ്ങിയ തുണികൾ മടക്കി വയ്ക്കുന്നതും , അതിലെല്ലാമുപരിയായി ഒരു നാലു വയസ്സുകാരന്ടെ ചുമതലാബോധം എന്നെ അമ്പരപ്പെടുത്തിയിട്ടുണ്ട്. വണ്ടി ഒതുക്കി ഒരിടവഴിയിലിട്ട് അമ്മയുടെ കൂടെ നടന്നു. ഒരു ചെറിയ ഷെഢിലാണവർ താമസിക്കുന്നത്. മുൻവശത്താണ് ചന്തുവിന്ടെ അച്ഛന്റെ ഇസ്തിരിക്കട. ഷീറ്റിട്ട വീട്ടിലെ ചൂടിനുള്ളിൽ അതിലും ചൂടുള്ളോരടുക്കളയിൽ മുഷിഞ്ഞ സാരിയുടുത്ത അമ്മയുടെ മടിയിൽ, ഒരുസ്നേഹസാമ്രാജ്യം ഉരുളകളായി കഥകൾ ചേര്‍ത്ത്, സ്നേഹം മെനയുന്ന കൈകളാൽ ഭക്ഷണം വായിലിട്ടു വയറുനിറയ്ക്കുന്ന ചന്തുവിൻ ഭാഗ്യം തനിക്കില്ലല്ലോ ഈശ്വരാ......എന്നു ഗദ്ഗദത്തോടെ അവന്റെ കുഞ്ഞുമനസ്സുവിങ്ങി. * * * * * *

Sunday, September 25, 2016

Gracefully aging

What to do when you slow down in life?

    When I asked this question to a very enterprising lady - a home-maker; who is seventy-four years, this is what she said: Age brings you down no doubt, but yield to the process of ageing. True, the silver linings of greying; the breakage of bonds between us and our teeth; the unyielding body to the dictates of the mind; are all the great indicators of staying attuned to the changing body rhythms. Accept though slowly, the irreversible changes to which our body adapts to.         

                Anyway yielding to these changes necessitates a general slowing down. Hence even when you take up tasks divide them into portions in such a way you get enough breathing space to recoup strength. Regarding food; cut your portions, not their number. Have a break and travel; if possible using public transport to keep yourself grounded. Living very ordinary is the secret of an elite mind whatsoever.....winked and smiled my super-heroine who was so smart with a close-cut hairstyle adorned with that salt and pepper sheen.  As a general dictum, she added: always learn the art of developing an attitude of let go....never hold on to anything that includes men, material or your own children or even time. For, only the present is yours. Remember, less luggage gives more comfort in our journey of life.

           Felt so thankful to my co-passenger in the train who has become another hero of mine.