Tuesday, July 25, 2017

നേരിനെന്തൊരു തിളക്കം

നേരിനെന്തൊരു തിളക്കം

      നേരായ വഴി
        നേരായ പയനം
           നേരുള്ള പാഥേയം
                 നേരുള്ള സൗഹൃദം
                      നേരുള്ളതെല്ലാം പഴഞ്ചനായെന്നാലും
നേരുള്ള ജീവിതയാനം
ദൂരെനിന്നാകിലും
കൺനിറച്ചൊന്നു  കാണുന്നമാത്രയിൽ
അകതാരിൽ തട്ടുന്നുണ്ടതിൻ പ്രഭ
എത്ര ശുഷ്കമെങ്കിലും
ദീപ്തം, സുന്ദരം, ആനന്ദദായകം.

Monday, May 8, 2017

നീർച്ചാലുകൾ

  
 ഒരു ധിക്കാരിയുടെ ധാർഷ്ട്യമായിരുന്നു എന്റെ ഓഫീസിലെ ഹെഡ്ക്ലാർക്ക് വാസുദേവനെപ്പോഴും. ജോലികൾ കിറുകൃത്യം. ഇദ്ദേഹം ഓഫീസിലുള്ളപ്പോൾ എനിക്ക് ഒരിക്കലും വേവലാതിപ്പെടേണ്ടി വന്നിട്ടില്ല.  ഒരൊറ്റ ഫയലുപോലും അതാതുസമയത്തു തീരാത്തതായില്ല. പുതുതായി സ്ഥലം മാറിവന്ന മാനേജർ എന്ന നിലയിൽ ജോലിക്കാര്യങ്ങളിൽ എപ്പോഴും ഉത്സുകനായിരുന്ന വാസുദേവൻ എനിക്കെപ്പോഴും ഒരു നല്ല സഹായിയും സുഹൃത്തുമായി മാറി.
     അടുത്തറിഞ്ഞപ്പോഴാണ് ആ ധാർഷ്ട്യത വെറും പുറംതോടു മാത്രമാണെന്നു ഞാൻ മനസ്സിലാക്കിയത്. ഒരു മെട്രോപ്പോലിട്ടൺ സിറ്റിയിൽ ആർദ്രത തികച്ചും അന്യമാണല്ലോ.
     പെട്ടെന്നാണ് ഓഫീസിലെ ഡ്രൈവർക്ക് ലീവെടുത്ത് നാട്ടിൽ പോകേണ്ട ആവശ്യം ഉണ്ടായത്. അന്നത്തെ സൈറ്റ് ഇൻസ്പെക്ഷെൻ ഒഴിവാക്കാനാകുമായിരുന്നില്ല. അതിനാൽ ഞാനും വാസുദേവനും ഒരു ഓട്ടോയിലാണ് യാത്ര ചെയ്തത്.
     തെല്ലുദൂരം താണ്ടിയപ്പോൾ ഓട്ടോ ഡ്രൈവർ തിരിഞ്ഞു നോക്കി പറഞ്ഞു : "സാർ, ദയവുചെയ്ത് വേറെ ഓട്ടോ ഏർപ്പാടാക്കൂ. എനിക്ക് ആ റൂട്ട് നല്ല നിശ്ചയമില്ല".
     "കയറുമ്പോഴേ പറഞ്ഞതാണല്ലോ സുഹൃത്തേ പോകേണ്ട സ്ഥലം. ശരി എന്ന് താങ്കൾ സമ്മതിച്ചതുമാണ്. എന്നിട്ട് ഇപ്പൊഴെന്താ പെട്ടെന്നിങ്ങനെ ഒരു മനംമാറ്റം". വാസുദേവൻ പറഞ്ഞു. 
    "ഇല്ല സാർ എനിക്കു സാദ്ധ്യമല്ല. നിങ്ങൾ വേറെ ഓട്ടോ വിളിക്കൂ".  അപ്പോഴാണ് പിന്നിൽനിന്നും ഓവർടേക്കു ചെയ്ത മറ്റൊരു ഓട്ടോ  ഡ്രൈവറോട് അയാൾ ഞങ്ങൾക്ക് പോകേണ്ട സ്ഥലപ്പേരു പറഞ്ഞു ഞങ്ങളെ അങ്ങോട്ടെത്തിക്കാമോ എന്നു ചോദിക്കുന്നത്. ഉടനെ തന്നെ  അയാൾ സമ്മതിച്ചു. 
     ഞങ്ങൾ മറ്റേ ഓട്ടോയിൽ കയറി. അതിലെ ഡ്രൈവർ ഞങ്ങളിറങ്ങിയ ഓട്ടോയിലെ ഡ്രൈവറോട്: "....വിഷ്ണു നീയിന്നു പുലര്‍ച്ചെ മൂന്നു മണിക്ക് ചെന്നൈയിൽ നിന്നും വന്നതല്ലേ. എന്നിട്ടെന്തിനാ ഇന്നു ഡ്യൂട്ടിക്ക് കയറിയത് ? നോക്കൂ നിനക്കു നല്ല ഉറക്കക്ഷീണം ഉണ്ട്. പ്രമേഹമുള്ള നീ ഇങ്ങനെ ക്ഷീണമുള്ളപ്പോൾ കഴിക്കുവാൻ ഒരു ചോക്ലേറ്റ് എങ്കിലും കരുതേണ്ടേ? "
     അപ്പോഴാണ് ഞങ്ങൾ അയാളുടെ മുഖം ശ്രദ്ധിക്കുന്നത്. നല്ല ഉറക്കക്ഷീണം ഉണ്ട്. തല ഉയര്‍ത്തിപ്പിടിക്കുവാൻ ക്ലേശിക്കുന്നു.
     വാസുദേവന്റെ മുഖം നോക്കി "ഹാ....സാറായിരുന്നുവോ....."എന്ന് പറഞ്ഞു ഓട്ടോ സ്റ്റാർട്ടു ചെയ്തു. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ തുടര്‍ന്നു: സാറേ അയാൾ അഞ്ചു പേരടങ്ങുന്ന ഒരു കുടുംബത്തിന്ടെ നെടുംതൂണാണ്. അവനും ഭാര്യയും കുഞ്ഞും കൂടാതെ അവന്റെ അച്ഛനുമമ്മയും , അമ്മൂമ്മയും അടങ്ങുന്നതാണ് അവന്റെ കുടുംബം. രോഗാരിഷ്ടതകൾ കൊണ്ട് വലയുന്ന മൂന്നു വൃദ്ധരുടെ പ്രാരാംബ്ദങ്ങൾ ! അതുകൂടാതെ കടബാധ്യതയും. പാവം...."
      ഇതു കേട്ടതും കുറച്ചു സമയത്തിനു ഒന്നും മിണ്ടാനാകാതെ ഇരുന്നു പോയി ഞങ്ങൾ. ഇരമ്പിപ്പായുന്ന വാഹനങ്ങളുടെ ഒഴുക്കിൽ തലയുയർത്തി നില്ക്കുന്ന നഗരം അറിയുന്നില്ലല്ലോ അതിനുള്ളിലെ  വിങ്ങലുകൾ !!!
     "എടോ.....ഇയാള്‍ തന്റെ ഈ സുഹൃത്തിനെ ഇന്നു വൈകിട്ട് എന്റെ വീട്ടിൽ കൊണ്ടുവരൂ...നമ്മുടെ അടുത്തുളള സൂപ്പർ മാർക്കറ്റിലെ പ്രോസസ്സിങ്ങ് യൂണിറ്റിൽ മിനിഡോർ ഡ്രൈവറെ ആവശ്യമുണ്ട്. ഞാൻ പറഞ്ഞാൽ അയാൾക്ക് ആ ജോലി തരപ്പെടുത്താൻ സാധിക്കും." "ശരി സർ" എന്ന് ഉപചാരപൂർവം പറഞ്ഞു അയാൾ. "എനിക്കും ഒരു നാൾ വഴികാട്ടിയായത് സാറാണല്ലോ. മറക്കില്ല സാർ."
     കർക്കശക്കാരനായ വാസുദേവന്റെ ഞാൻ കാണാതിരുന്ന മറ്റൊരു മുഖം....! അത്ഭുതവും അതിലേറെ ആരാധന യും തോന്നി അദ്ദേഹത്തോടെനിക്ക്.

Sunday, April 16, 2017

A Phoenix bird

     Two hours of travelling by two buses was very tedious to me especially when I had to keep standing for long hours with unending traffic jams in the busy hours of Bangalore city.

     It was a surprise to meet an old acquaintance who was limping slightly through the aisle of the bus.  Curiosity and concern provoked me to enquire about his inability to walk in the normal rhythm.  "I had met with an accident,"  he said smilingly.  "You ought to have used a crepe bandage on your foot to keep it extra safe." I opined. " But I don't have a leg....had lost it in an accident ten years back...!

     Good gracious I couldn't believe his words. I stared at his artificial leg.  But how could a person be so resigned and settled in mind when fate twists and twirls one to such an extent !!!

      I couldn't retain my normal state until I heard his voice ringing in my ears again.  "I've got so used to this....I ride my vehicle.  Had even gone for bungee jumping."

      For a minute I had forgotten to shut my opened mouth.  But I realised that this incident had changed me a lot.  I forgot all my aches.  Whenever I tried to concentrate on my pains there came my friend's cheerful face with an unexplainable grace that surpassed all his pains.

Monday, March 6, 2017

ഉൾക്കണ്ണുകൾ:

ക്ലാസ്സുമുറിയിലേയ്ക്ക് കയറിച്ചെല്ലുമ്പോൾ ഉത്തമബോദ്ധ്യമുണ്ടായിരുന്നു അവർക്കിപ്പോൾ ഫ്രീ അവർ ആയിരിക്കുമെന്ന്; അവരെന്നെ ഒട്ടും പ്രതീക്ഷിക്കുന്നില്ലായെന്നും; എന്റെ വരവ് വിദ്യാർത്ഥികൾ എന്ന നിലയിലും, പഠിക്കുവാനുള്ള വൈമനസ്യം കൊണ്ടും ഒട്ടും സ്വീകാര്യമായിരിക്കില്ല എന്ന് എനിക്കറിയാമായിരുന്നു. അരോചകമായി ഒരു സ്വീകരണം പ്രതീക്ഷിച്ചു കയറിയ എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് വനിതയെന്നു പേരുള്ള കുട്ടി ചാടിയെഴുന്നേറ്റു പറഞ്ഞു : ഗുഡ് മോണിംഗ് മാഡം.....    ഈശ്വരാ.....  ജന്മനാ അന്ധയായ ഇവൾക്ക് ഞാനാണ് ക്ലാസ്സിൽ എന്നെങ്ങനെ മനസ്സിലായി? തികച്ചും അദ്ഭുതത്തോടെ ഞാനാരാഞ്ഞു : നീ എങ്ങനെ എന്നെ തിരിച്ചറിഞ്ഞു? പുഞ്ചിരിച്ചുകൊണ്ടിരുന്ന അവളുടെ മുഖത്തെ അടഞ്ഞിരുന്ന കണ്ണുകൾ വിടർന്നു നിർന്നിമേഷമായി എന്നെ സാകൂതം നോക്കുന്നപോലെ തോന്നി.  മാഡം....നിങ്ങളുടെ പാദചലനം എനിക്കറിയാം.   ആരുടേയും സാമീപ്യം കൊണ്ട് എനിക്കാളറിയാം.  ഹോ......ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു അത്. എന്റെ കണ്ണുകൾ ഈറനായതും; ഹൃദയം സന്തോഷം കൊണ്ട് തുടിച്ചതും അവൾക്കു കാണുവാനാകില്ലല്ലോ.

വിധിയെ ജയിച്ചവൾ

ഊർമ്മിളയ്ക്ക് രണ്ടു കുട്ടികൾ; ഒരു പെണ്ണും ഒരാണും. മൂത്ത പെൺകുട്ടി ഏറെനാളത്തെ കാത്തിരുപ്പിനു ശേഷമാണുണ്ടായത്. രണ്ടാമത് ഒരാൺകുഞ്ഞ് ജനിച്ചപ്പോൾ അതിയായി സന്തോഷിച്ചു. പക്ഷേ വിധിയുടെ കരാളഹസ്തങ്ങൾ വരിഞ്ഞുമുറുക്കപ്പെടുന്ന  മനുഷ്യരുടെ ഒരു പ്രതിനിധിയായിമാറി ഊർമ്മിള. അവർക്കു ജനിച്ച രണ്ടു കുട്ടികളും ജന്മനാ അന്ധർ; കൂടാതെ മറ്റെന്തൊക്കെയോ ജനിതകവൈകല്യങ്ങളും.....!
           വളരെ ആത്മവിശ്വാസത്തോടെയും പ്രസരിപ്പോടെയും സംസാരിച്ചുകൊണ്ടിരുന്ന ഊർമ്മിളയോട് നിങ്ങൾക്കെങ്ങനെ ഇത്ര ഓജസോടെ ജീവിക്കുവാനാകുന്നു എന്നു ചോദിച്ച എന്നോടവർ പറഞ്ഞു : നോക്കൂ. ........കണ്ണുനീരിന്റെ ഒരു കാലം എനിക്കുണ്ടായിരുന്നു. പക്ഷേ വിധി എന്നിലടിച്ചേല്പിച്ച പ്രഹരങ്ങൾക്ക് ഞാനൊരു മറുപടി കൊടുക്കുവാൻ തീരുമാനിച്ചു. അതിപ്രകാരമായിരുന്നു; എന്നിൽ നിക്ഷിപ്തമായ  - ഒരുപാട് അപൂർണ്ണതകളുളള - ഈ രണ്ടു കുഞ്ഞുങ്ങളേയും, അവരുടെ പോരായ്മകളെ പതിന്മടങ്ങ് അതിജീവിക്കുവാനുള്ള ശക്തി ആർജ്ജിക്കുവാൻ ഞാനവരെ പ്രാപ്തരാക്കും. ഹൃസ്വകാലം മാത്രമാണ് ഇവരുടെ ആയുർദൈർഘ്യം എന്നെനിക്കറിയാം......അവർ പറഞ്ഞു നിര്‍ത്തി.
                  വിശ്വസിക്കാനാവാതെ സ്തബ്ദയായിരുന്ന  എന്നോടവർ തുടര്‍ന്നുപറഞ്ഞു: ഞാൻ ജോലിക്കു പോകുമ്പോൾ തനിയെ വീടുനോക്കുവാനും, സ്വയം പ്രതിരോധിക്കുവാനുമുള്ള കഴിവവർക്കുണ്ട്. ലൈൻ ബസ്സിലാണവർ പഠിക്കുവാൻ പോയി വരുന്നത്. അതു കൂടാതെ ശാസ്ത്രീയ സംഗീതവും അഭ്യസിക്കുന്നു. അത്യാവശ്യം കച്ചേരികളിലും പങ്കെടുക്കാറുണ്ട്.
              ഊർമ്മിളയുടെ പാദസ്പർശം ഏറ്റ ഭൂമിപോലും പവിത്രമെന്ന് എനിക്കു തോന്നി.  ഇത്രയും മാനസികസംയമനത്തോടിരിക്കുന്ന അവർക്കു മുന്നിൽ തൊഴുകൈകളോടെ ശിരസ്സുനമിച്ചു നിന്നുപോയി ഞാൻ.

Saturday, February 18, 2017

Telepathy still works........

I wanted to spend some time with my good old friend of yesterdays. Well, I did not want to barge into her space without informing. So I whatsapped to her informing about my visiting her. In no time I got her reply saying that I was welcome. Well, my heart thumped out of sheer joy of a friend's welcome response in spite of her busy schedule.
             As for how I wanted to, I  decided to go by bus in the morning. I somehow relish the hungama of travelling by the local buses. Because public transport is a great leveller that does not differentiate people whatsoever.
             The time to alight the bus I once again gave a call to remind her of my arrival. Well, she replied that she was in her bath and I could wait for some time in her beautiful garden. Time started ticking.....I once again called her to inform of my arrival. This time too I got a reply that she's still at her bath. Gosh ....!  I couldn't understand why my childhood friend had to be so self-conscious about her looks...because she knows pretty well that I am not a person who cares for looks.
            Slowly I could hear her coming down to open the main door. Well not to say that I had become quite impatient of waiting for long. The door opened and I was shocked to find her slowly making her move with crutches. ..!!!!
             Very sadly she said that she had fallen down from the stairs and did not want to trouble anybody. Yet had an inert desire to see me for no reason. Quietly she asserted the power of telepathy that's still powerful in this digital universe. I was dumb-stuck with awe.

Saturday, February 11, 2017

Wedding Anniversary

I've never felt the toll of time;
Of course, life was never smooth for us;
We've had our struggles;
Our sweet and sour times as well;
 But never did we have a veil of pretense;
At times we fought;
but always loved fiercely;
With you, at my side, I feel so secure
I'd rather thank God for my life-partner
With all his richness in mind Subtle......and so deep.....

Monday, January 23, 2017

Age reversing link....!!!

                     It was a day when I felt so low.  Feeling so feverish with a sore throat.  Of course the after effect of gulping down a generous helping of ice-cream the previous evening.  Scrolling through the WhatsApp messages which have indeed become as welcome as my bed coffee in the mornings - a cultivated habit indeed; but so lovingly treasured - my eyes got stuck on a link that said: know your real age.
                    Without a second thought, I clicked on the link and there I was with a questionnaire.  Answering all the questions with an anxiety that revelled a child's to open the wrapper of his birthday gift, and clicking the final button for the result, I waited eagerly to discover my real age.......!!!😉  
                    Good lord! there it showed 38 !!!  Wow ! I was on cloud nine.  Thanked my smartphone for not having eyes to spot my wrinkles and silver streaks adorning my crown.
                    In a second's time, I jumped out of my bed and rushed to do my chores with a new freshness of mind which indeed was the effect of that link where medicines failed !!!
                    Nay ! I thought for a minute.......How could I gain this new mindset? It enabled me to a new kick-start. Thanks again to new technology......!!!! lol.... 😊