ഒരു ധിക്കാരിയുടെ ധാർഷ്ട്യമായിരുന്നു എന്റെ ഓഫീസിലെ ഹെഡ്ക്ലാർക്ക് വാസുദേവനെപ്പോഴും. ജോലികൾ കിറുകൃത്യം. ഇദ്ദേഹം ഓഫീസിലുള്ളപ്പോൾ എനിക്ക് ഒരിക്കലും വേവലാതിപ്പെടേണ്ടി വന്നിട്ടില്ല. ഒരൊറ്റ ഫയലുപോലും അതാതുസമയത്തു തീരാത്തതായില്ല. പുതുതായി സ്ഥലം മാറിവന്ന മാനേജർ എന്ന നിലയിൽ ജോലിക്കാര്യങ്ങളിൽ എപ്പോഴും ഉത്സുകനായിരുന്ന വാസുദേവൻ എനിക്കെപ്പോഴും ഒരു നല്ല സഹായിയും സുഹൃത്തുമായി മാറി.
അടുത്തറിഞ്ഞപ്പോഴാണ് ആ ധാർഷ്ട്യത വെറും പുറംതോടു മാത്രമാണെന്നു ഞാൻ മനസ്സിലാക്കിയത്. ഒരു മെട്രോപ്പോലിട്ടൺ സിറ്റിയിൽ ആർദ്രത തികച്ചും അന്യമാണല്ലോ.
പെട്ടെന്നാണ് ഓഫീസിലെ ഡ്രൈവർക്ക് ലീവെടുത്ത് നാട്ടിൽ പോകേണ്ട ആവശ്യം ഉണ്ടായത്. അന്നത്തെ സൈറ്റ് ഇൻസ്പെക്ഷെൻ ഒഴിവാക്കാനാകുമായിരുന്നില്ല. അതിനാൽ ഞാനും വാസുദേവനും ഒരു ഓട്ടോയിലാണ് യാത്ര ചെയ്തത്.
തെല്ലുദൂരം താണ്ടിയപ്പോൾ ഓട്ടോ ഡ്രൈവർ തിരിഞ്ഞു നോക്കി പറഞ്ഞു : "സാർ, ദയവുചെയ്ത് വേറെ ഓട്ടോ ഏർപ്പാടാക്കൂ. എനിക്ക് ആ റൂട്ട് നല്ല നിശ്ചയമില്ല".
"കയറുമ്പോഴേ പറഞ്ഞതാണല്ലോ സുഹൃത്തേ പോകേണ്ട സ്ഥലം. ശരി എന്ന് താങ്കൾ സമ്മതിച്ചതുമാണ്. എന്നിട്ട് ഇപ്പൊഴെന്താ പെട്ടെന്നിങ്ങനെ ഒരു മനംമാറ്റം". വാസുദേവൻ പറഞ്ഞു.
"ഇല്ല സാർ എനിക്കു സാദ്ധ്യമല്ല. നിങ്ങൾ വേറെ ഓട്ടോ വിളിക്കൂ". അപ്പോഴാണ് പിന്നിൽനിന്നും ഓവർടേക്കു ചെയ്ത മറ്റൊരു ഓട്ടോ ഡ്രൈവറോട് അയാൾ ഞങ്ങൾക്ക് പോകേണ്ട സ്ഥലപ്പേരു പറഞ്ഞു ഞങ്ങളെ അങ്ങോട്ടെത്തിക്കാമോ എന്നു ചോദിക്കുന്നത്. ഉടനെ തന്നെ അയാൾ സമ്മതിച്ചു.
ഞങ്ങൾ മറ്റേ ഓട്ടോയിൽ കയറി. അതിലെ ഡ്രൈവർ ഞങ്ങളിറങ്ങിയ ഓട്ടോയിലെ ഡ്രൈവറോട്: "....വിഷ്ണു നീയിന്നു പുലര്‍ച്ചെ മൂന്നു മണിക്ക് ചെന്നൈയിൽ നിന്നും വന്നതല്ലേ. എന്നിട്ടെന്തിനാ ഇന്നു ഡ്യൂട്ടിക്ക് കയറിയത് ? നോക്കൂ നിനക്കു നല്ല ഉറക്കക്ഷീണം ഉണ്ട്. പ്രമേഹമുള്ള നീ ഇങ്ങനെ ക്ഷീണമുള്ളപ്പോൾ കഴിക്കുവാൻ ഒരു ചോക്ലേറ്റ് എങ്കിലും കരുതേണ്ടേ? "
അപ്പോഴാണ് ഞങ്ങൾ അയാളുടെ മുഖം ശ്രദ്ധിക്കുന്നത്. നല്ല ഉറക്കക്ഷീണം ഉണ്ട്. തല ഉയര്‍ത്തിപ്പിടിക്കുവാൻ ക്ലേശിക്കുന്നു.
വാസുദേവന്റെ മുഖം നോക്കി "ഹാ....സാറായിരുന്നുവോ....."എന്‍
ഇതു കേട്ടതും കുറച്ചു സമയത്തിനു ഒന്നും മിണ്ടാനാകാതെ ഇരുന്നു പോയി ഞങ്ങൾ. ഇരമ്പിപ്പായുന്ന വാഹനങ്ങളുടെ ഒഴുക്കിൽ തലയുയർത്തി നില്ക്കുന്ന നഗരം അറിയുന്നില്ലല്ലോ അതിനുള്ളിലെ വിങ്ങലുകൾ !!!
"എടോ.....ഇയാള്‍ തന്റെ ഈ സുഹൃത്തിനെ ഇന്നു വൈകിട്ട് എന്റെ വീട്ടിൽ കൊണ്ടുവരൂ...നമ്മുടെ അടുത്തുളള സൂപ്പർ മാർക്കറ്റിലെ പ്രോസസ്സിങ്ങ് യൂണിറ്റിൽ മിനിഡോർ ഡ്രൈവറെ ആവശ്യമുണ്ട്. ഞാൻ പറഞ്ഞാൽ അയാൾക്ക് ആ ജോലി തരപ്പെടുത്താൻ സാധിക്കും." "ശരി സർ" എന്ന് ഉപചാരപൂർവം പറഞ്ഞു അയാൾ. "എനിക്കും ഒരു നാൾ വഴികാട്ടിയായത് സാറാണല്ലോ. മറക്കില്ല സാർ."
കർക്കശക്കാരനായ വാസുദേവന്റെ ഞാൻ കാണാതിരുന്ന മറ്റൊരു മുഖം....! അത്ഭുതവും അതിലേറെ ആരാധന യും തോന്നി അദ്ദേഹത്തോടെനിക്ക്.
No comments:
Post a Comment