Monday, March 6, 2017

ഉൾക്കണ്ണുകൾ:

ക്ലാസ്സുമുറിയിലേയ്ക്ക് കയറിച്ചെല്ലുമ്പോൾ ഉത്തമബോദ്ധ്യമുണ്ടായിരുന്നു അവർക്കിപ്പോൾ ഫ്രീ അവർ ആയിരിക്കുമെന്ന്; അവരെന്നെ ഒട്ടും പ്രതീക്ഷിക്കുന്നില്ലായെന്നും; എന്റെ വരവ് വിദ്യാർത്ഥികൾ എന്ന നിലയിലും, പഠിക്കുവാനുള്ള വൈമനസ്യം കൊണ്ടും ഒട്ടും സ്വീകാര്യമായിരിക്കില്ല എന്ന് എനിക്കറിയാമായിരുന്നു. അരോചകമായി ഒരു സ്വീകരണം പ്രതീക്ഷിച്ചു കയറിയ എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് വനിതയെന്നു പേരുള്ള കുട്ടി ചാടിയെഴുന്നേറ്റു പറഞ്ഞു : ഗുഡ് മോണിംഗ് മാഡം.....    ഈശ്വരാ.....  ജന്മനാ അന്ധയായ ഇവൾക്ക് ഞാനാണ് ക്ലാസ്സിൽ എന്നെങ്ങനെ മനസ്സിലായി? തികച്ചും അദ്ഭുതത്തോടെ ഞാനാരാഞ്ഞു : നീ എങ്ങനെ എന്നെ തിരിച്ചറിഞ്ഞു? പുഞ്ചിരിച്ചുകൊണ്ടിരുന്ന അവളുടെ മുഖത്തെ അടഞ്ഞിരുന്ന കണ്ണുകൾ വിടർന്നു നിർന്നിമേഷമായി എന്നെ സാകൂതം നോക്കുന്നപോലെ തോന്നി.  മാഡം....നിങ്ങളുടെ പാദചലനം എനിക്കറിയാം.   ആരുടേയും സാമീപ്യം കൊണ്ട് എനിക്കാളറിയാം.  ഹോ......ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു അത്. എന്റെ കണ്ണുകൾ ഈറനായതും; ഹൃദയം സന്തോഷം കൊണ്ട് തുടിച്ചതും അവൾക്കു കാണുവാനാകില്ലല്ലോ.

No comments:

Post a Comment